തിരുവനന്തപുരം: ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ, ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു. സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ഷാഫി ചോദിച്ചു. നിർമ്മാതാക്കളുടെയും സംവിധായകരുടെയും പിന്തുണയില്ലാതെ ആരും നല്ല നടൻ ആയിട്ടില്ലെന്നും ഇതിനെയൊക്കെ പിന്തുണക്കുന്നവരെയും നിയന്ത്രിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിമുഖത വ്യക്തമാക്കിയ എം.പിമാർക്കെതിരെ കെ.പി.സി.സി രംഗത്തെത്തിയിരുന്നു, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാകണം ഇനി ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമാകണം മുഖ്യഅജണ്ടയെന്ന് മുതിർന്ന നേതാവ് എ,കെ,ആന്റണിയും പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.പിമാർക്ക് മടുത്തെങ്കിൽ മാറി നിൽക്കാമെന്ന് യു,ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ചില എം.പിമാർ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കെ .പി.സി.സിയുടെ മുന്നറിയിപ്പ്.