കോട്ടയം കുമാരനല്ലൂരിൽ സ്‌കൂട്ടറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യുവതിയ്ക്ക് പരിക്ക്; പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: കുമാരനല്ലൂരിൽ സ്‌കൂട്ടറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യുവതിയ്ക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി പനമറ്റം ദീപാഞ്ജലിയിൽ വീട്ടിൽ യദുവിന്റെ ഭാര്യ ദേവിക (23)യ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ന് കുമാരനല്ലൂർ മേൽപ്പാലത്തിന്റെ ഭാഗത്തായിരുന്നു അപകടം. ഇവർ മേൽപ്പാലം ഇറങ്ങി കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്നു. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ദേവികയെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles