കോട്ടയം: കോട്ടയം കളക്ടറേറ്റിലേയ്ക്കു യു.ഡിഎഫ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ ഭാഗമായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അനൂപ് അബൂബക്കർ, പ്രശാന്ത് , ഗൗരീശങ്കർ എന്നിവർക്കാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്നു പേരെയും പൊലസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്. ഇവരെയാണ് ഇപ്പോൾ ജാമ്യത്തിൽ ഇറക്കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 21 യൂത്ത് കോൺഗ്രസ് – കോൺഗ്രസ് – യു.ഡി.എഫ് പ്രവർത്തകരെയാണ് പൊലീസ് അറസ്്റ്റ് ചെയ്തത്. ഇവരിൽ ഒൻപതു പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്്തിരുന്നു.