കോട്ടയം കളക്ടറേറ്റിലെ യു.ഡി.എഫ് മാർച്ചിലെ സംഘർഷം: മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം

കോട്ടയം: കോട്ടയം കളക്ടറേറ്റിലേയ്ക്കു യു.ഡിഎഫ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ ഭാഗമായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അനൂപ് അബൂബക്കർ, പ്രശാന്ത് , ഗൗരീശങ്കർ എന്നിവർക്കാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്നു പേരെയും പൊലസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്. ഇവരെയാണ് ഇപ്പോൾ ജാമ്യത്തിൽ ഇറക്കിയിരിക്കുന്നത്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 21 യൂത്ത് കോൺഗ്രസ് – കോൺഗ്രസ് – യു.ഡി.എഫ് പ്രവർത്തകരെയാണ് പൊലീസ് അറസ്്റ്റ് ചെയ്തത്. ഇവരിൽ ഒൻപതു പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.