നട്ടാശേരിയിൽ റോഡരികിൽ കണ്ട അജ്ഞാത മൃതദേഹം; മൃതദേഹത്തിന് പത്തു ദിവസത്തോളം പഴക്കം; കണ്ടെത്തിയത് നാൽപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹം; മൃതദേഹം തിരിച്ചറിയാൻ ആകെയുള്ളത് ചെരുപ്പും അടിവസ്ത്രവും മാത്രം

കോട്ടയം: നട്ടാശേരിയിൽ റോഡരികിലെ കുഴിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ ചെരുപ്പും മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രവും പരിശോധിക്കാൻ പൊലീസ്. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പത്തു ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിന്റെ തല ഭാഗം അഴുകി പൂർണമായും വിട്ടു പോയിരുന്നു. കമഴ്ന്നു കിടന്ന മൃതദേഹത്തിന്റെ മുഖം വികൃതമായിരുന്നു. അതുകൊണ്ടു തന്നെയാണ് മൃതദേഹത്തിന്റെ സമീപത്ത് കണ്ട ചെരുപ്പും ശരീരത്തിലുണ്ടായിരുന്ന അടിവസ്ത്രവും പരിശോധിച്ച് മരിച്ച ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നത്.

Advertisements

വെള്ളിയാഴ്ച രാവിലെയാണ് വട്ടമൂട് റോഡിൽ നട്ടാശേരിയ്ക്കു സമീപം റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കുഴിയ്ക്കുള്ളിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് പത്തു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാലിന്യം തള്ളുന്ന കുഴിയിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പ്രദേശവാസിയായ യുവാവ് വിവരം ആദ്യം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. തുടർന്നാണ്, വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവർ സ്ഥലത്ത് എത്തി മൃതദേഹം പരിശോധന നടത്തി. തുടർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പത്തു ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിൽ മുണ്ടും ജുബയ്ക്കു സമാനമായ വസ്ത്രവുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന് സമീപത്ത് രണ്ട് ചെരുപ്പുകളും ഉണ്ടായിരുന്നു. ഇവയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിന് ശേഷം മാത്രമേ പോസ്റ്റ്‌മോർട്ടം നടപടികൾ ഉണ്ടാകൂ. ഇതിനു ശേഷം മാത്രമേ മരണ കാരണം അടക്കം വ്യക്തമാകൂ. ഇതിനോടകം തന്നെ കോട്ടയം ജില്ലയിൽ നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാൾ പ്രദേശവാസിയാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles