കോട്ടയം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പി ആർ ഒ നിയമനം സംബന്ധിച്ചുള്ള വിവാദത്തിൽ ആ
രോപണ വിധേയമായയുവതി ജില്ലാ പോലീസിന് നൽകിയ പരാതിയിൽ അന്വേഷണത്തിനായിപോലീസ് മെഡിക്കൽ കോളജിലെത്തി. ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിലെത്തിയ പോലീസ് , ജനുവരി 6 ന് മെഡിക്കൽ കോളജിൽ നടന്ന പി ആർ ഒ ഇന്റർവ്യൂ വിൽപങ്കെടുക്കുന്നതിന് യുവതിക്ക് അയച്ചു വെന്ന കത്തിനെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസിന്റെ അനേഷണത്തിൽ യുവതി ഇന്റർവ്യൂ ന് പങ്കെടുക്കുവാൻ കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഈ യുവതി ഇന്റർവ്യൂവിന് ഹാജരാകുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.യുവതിയെ ആരെങ്കിലും തെ
റ്റിദ്ധരിപ്പിച്ച് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതാണോ, അതോ ഇന്റർവ്യൂവിൽ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാർത്ഥിയുടെ അനുമതിയോടെ സംഭവിച്ചതാണോയെന്നും പോലീസ് അ
ന്വേഷിക്കുന്നുണ്ട്
മെഡിക്കൽ കോളജ് പി ആർ ഒ ടെയിനിയായിരുന്ന,ഏറ്റുമാനൂർ പേരൂർ സ്വദേശിനിയോടാണ് ഇന്റർവ്യൂവിന്ഹാജരാകുവാൻആവശ്യപ്പെട്ടിരിന്നത്.
കഴിഞ്ഞ 6 നാണ് പി ആർ ഒ ഇന്റർവ്യൂ നടന്നത്. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ആഫീസിൽ നടന്ന ഇന്റർവ്യൂ വിൽപങ്കെടുക്കുന്നതിനായി എച്ച്ഡി സി ഓഫീസിൽ നിന്ന് എട്ട് ഉദ്യോഗാർത്ഥികൾക്കായി അഭിമുഖത്തിന് എത്തിച്ചേരുന്നതിനുള്ള കത്ത് അയക്കുകയുണ്ടായി. കാക്കനാട് പ്രൊഫഷണൽ എംപ്ലോയ്മെന്റിൽ നിന്ന് ലഭിച്ച സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ചായിരുന്നു ഉദ്യോഗാർത്ഥികൾക്ക് കാൾ ലെറ്റർ അയച്ചത്. അതനുസരിച്ച് ഇന്റർവ്യൂ ദിവസം ആറ് പേർ ഹാജരായി. ആറാംക്രമനമ്പർ സ്ഥാനത്തുണ്ടായിരുന്ന യുവ ഉദ്യോഗാർത്ഥി എത്തിയിരുന്നില്ല.
ഈ ക്രമനമ്പർ സ്ഥാനത്താണ് ആരോപണ വിധേയമായ യുവതി പങ്കെടു വാൻ എത്തിച്ചേർന്നത്. ഇന്റർവ്യൂ ഹാളിൽ പ്രവേശിച്ച യുവതി തനിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ടു കൊണ്ട് നൽകിയ കാൾലെറ്റർ,ഇന്റർവ്യൂ നടത്തുന്നതിനായി എത്തിയ ആശുപത്രി ഓഫീസിലെ ജീവനക്കാർ പരി
ശോധിച്ചു. ഈ യുവതിക്ക് തങ്ങൾ കത്ത് അയച്ചിട്ടില്ലെന്ന് ഈ സെക്ഷനിൽ നിത്തെത്തിയ ജീവനക്കാരി ഇൻറർവ്യൂ ബോർഡിലെ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും ചെയ്തു . തന്നെയുള്ള ഈ യുവതി പി ആർ ഒ ടെ
ടെയിനിയായി മെഡിക്കൽ കോളജിൽഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുകയുമായിരുന്നു തന്നെപിടികൂടുമെന്ന്മനസിലാക്കിയ യുവതി ഇന്റർവ്യൂ ഹാളിൽ നിന്ന് രക്ഷപെട്ടു താൻ ഡ്യൂട്ടി ചെയ്തു കൊണ്ടിരു
ന്ന അത്യാഹിത വിഭാഗത്തിലെത്തി മടങ്ങുകയും ചെയ്തിരുത്തു .
പിന്നീട് യോഗ്യതയുടേയും സീനിയോരിറ്റിയുടേ യും അടിസ്ഥാനത്തിൽ ഒരു യുവാവിനെ മാത്രം
സെലക്ട് ചെയ്ത് ഇന്റർവ്യൂ പൂർത്തിയാക്കി. ശേഷമാണ് യുവതി ഹാജരാക്കിയ കാൾ ലെറ്റർ വിശദമായി പരി
ശോധിക്കുന്നത്. അപ്പോഴാണ് യുവതി നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ യുവതി തന്നെ പി ആർ ഒ ആയി നിയമിചെന്ന് പ്രചരിപ്പിക്കുകയും അടുത്തദിവസം ജനുവരി 7 ന്(ശനിയാഴ്ച) അത്യാഹിത വിഭാഗത്തിലെത്തി ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ആശുപത്രി അധികൃതർ ടെയിനി ഡ്യൂട്ടിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു.