കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പടരുന്നു; ശസ്ത്രക്രിയകൾ അടക്കം മാറ്റി വച്ചു; സന്ദർശകർക്കും വിലക്ക്; കർശന നിയന്ത്രണവുമായി ആശുപത്രി അധികൃതർ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisements

ഇതിനെ തുടർന്ന് റെഗുലർ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് അടച്ചു.
മുൻകൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴുവൻ വിഭാഗങ്ങളിലേയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വച്ചിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ വേണമെങ്കിൽ, ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാൻ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം.

ചെറിയ രോഗങ്ങൾക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്താതെ, അതാത് മേഖലകളിലെ ആശുപത്രികളിൽ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളിൽനിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജിലേയ്ക്ക് പറഞ്ഞുവിട്ടാൽ മതിയെന്നും അധികൃതർ അറിയിച്ചു.

രോഗികൾ അടക്കമുള്ളവർക്ക് ഗുരുതരമായ സാഹചര്യം ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്. കൊവിഡ് രോഗികൾ എത്തുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്. കൊവിഡിനു പ്രത്യേക വാർഡ് തുറന്നിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ജീവനക്കാർക്ക് കൊവിഡ് പടർന്നു പിടിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.