കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ വെയിറ്റിംങ്ങ് ഷെഡിലെ ഫുട്പാത്ത് തകർന്നു ; ഫുട്പാത്തിലെ സ്ളാബ് തകർന്ന് ഓടയിൽ വീണു ; കാൽ നടയാത്രക്കാർക്ക് അപകട ഭീഷണി

കോട്ടയം : നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ വെയിറ്റിങ്ങ് ഷെഡിലെ ഫുട്പാത്തിന്റെ നടപ്പാതയുടെ സ്ളാബ് തകർന്നു. നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയ്ക്കുള്ളിലേക്ക് വീണതോടെ കാൽനട യാത്രക്കാർക്ക് അപകടഭീതിയാണ് ഉയരുന്നത്. നടപ്പാതയിലെ ബസ് സ്റ്റോപ്പിൽ നിരവധി യാത്രക്കാരാണ് ബസ് കാത്തുനിൽക്കുന്നത്. ഈ റോഡിൽ ബസ്സിൽ വന്നിറങ്ങുന്ന യാത്രക്കാർ പലപ്പോഴും ഈ കുഴി കാണാതെ ഫുട്പാത്തിലേക്ക് കയറുമ്പോൾ കാല് കുഴിയിൽ വീഴുന്നത് പതിവ് കാഴ്ചയാണ്. റോഡിൻറെ നിലവാരത്തെ പോലും സംശയിക്കത്തക്ക രീതിയിലാണ് നടപ്പാലത്തിലെ സ്ളാബ് തകർന്നത്. നടപ്പാലത്തിൽ പലയിടത്തും സമാന രീതിയിൽ സ്ലാബ് തകർന്നിട്ടുണ്ട്. കാൽനട യാത്രക്കാർ ഈ സ്ലാബിലൂടെ നടക്കുന്നത് അപകട ഭീതി ഉയർത്തുകയാണ്. നാഗമ്പടം റെയിൽവേ മേൽപ്പാലം നിർമാണത്തിലുണ്ടായ അപാകതയാണ് സ്ലാബ് തകരാൻ കാരണമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.