കോട്ടയം എം.സി റോഡിൽ പള്ളത്ത് അപകടത്തിൽ മരിച്ചത് കൊല്ലം നൂറനാട് പള്ളിയിലെ ഇമാം; അപകടം കോട്ടയത്ത് വിൽപ്പന നടത്തിയ ഫോർച്യൂണറിന്റെ പണം വാങ്ങാൻ വരുന്നതിനിടെ; അപകടത്തെ തുടർന്ന് രക്തം വാർന്ന് റോഡിൽ കിടന്നത് അരമണിക്കൂറോളം

കോട്ടയം: എം.സി റോഡിൽ പള്ളത്ത് കെ.എസ്.ഇ.ബി ചാർജിംങ് സ്റ്റേഷനു മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത് കൊല്ലം നൂറനാട് പള്ളിയിലെ ഇമാം. കൊല്ലം നൂറനാട് പള്ളിയിലെ ഇമാമായ
തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഗവ.ഹൈസ്‌കൂളിനു സമീപം ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്. കോട്ടയത്ത് ഇദ്ദേഹം വിൽപ്പന നടത്തിയ ഫോർച്യൂണർ വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ തീർക്കുന്നതിനായാണ് ഇദ്ദേഹം എത്തിയത്. ഇതിനായി കോട്ടയത്തേയ്ക്ക് പുലർച്ചെ വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹം സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണം നഷ്ടമായി റോഡരികിലെ മതിലിൽ ഇടിയ്ക്കുകയായിരുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന ഇദ്ദേഹത്തെ അരമണിക്കൂറിന് ശേഷം ചിങ്ങവനത്ത് നിന്നുള്ള പൊലീസ് കൺട്രോൾ റൂം വാഹനം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അപകട വിവരം അറിഞ്ഞ് തിരുവനന്തപുരത്ത് നിന്നും ബന്ധുക്കൾ കോട്ടയത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.