കോട്ടയം : കോട്ടയം നഗര മധ്യത്തിൽ സർക്കാർ ജീവനക്കാരന് നേരെ തെരുവ് നായ ആക്രമണം. ആക്രമണത്തിൽ താലൂക് ഓഫീസിലെ സർവ്വേയർക്ക് കടിയേറ്റു. കോട്ടയം താലൂക് ഓഫീസിലെ ഹെഡ് സർവ്വേയർ രാജഗോപാലിനനാണ് തെരുവ് നായയുടെ കടിയേറ്റത്.
വെള്ളിയാഴ്ച രാവിലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപത്തു വച്ചായിരുന്നു ഇദ്ദേഹത്തിന് കടിയേറ്ററത്. തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം ക്ഷേത്രത്തിന് സമീപത്തുകൂടി ഓഫീസിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ഇവിടെ ഉണ്ടായിരുന്നു തെരുവ് നായ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തിൽ കാലിന് കടിയേറ്റ ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കളക്റ്ററേറ്റിലും താലൂക് ഓഫിസിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാർ പല ദിവസങ്ങളിൽ തെരുവ് നായയുടെ ആക്രമണം നേരിട്ടിട്ടുണ്ട്.
തെരുവ് നായ ആക്രമണം വ്യാപകമായത് നിയന്ത്രിക്കാൻ അധികൃതർ പരാതി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.