ഉഴവൂർ: ചീങ്കല്ലേൽ ജംഗ്ഷന് സമീപം ജനവാസ കേന്രത്തിൽ പ്രവർത്തിക്കുന്ന മെറ്റൽ കമ്പനിക്കെതിരെ പ്രധിക്ഷേധം ശക്തമാക്കുകയാണ് പരിസരവാസികൾ .സാന്തോം മെറ്റാകാസ്റ്റ് എന്ന അലുമിനിയം കമ്പനിയിൽ നിന്ന് ഉയരുന്ന പുകയും പൊടിയും മണവും ഇവരുടെ ജീവിതം ദുസഹമാക്കി തീർത്തിരിക്കുന്നു. സമീപത്തെ വീടുകൾക്കുള്ളിലും കിണറുകളിലും ഇവിടുനിന്ന് പുറംന്തള്ളുന്ന പൊടിയും അംശങ്ങൾ തിറഞ്ഞു. കമ്പനിക്ക് 100 മീറ്റർ ചുറ്റളവിൽ സ്ക്കൂൾ . പള്ളി . അംഗൻവാടി . നേഴ്സറി മുതലായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. പൊടിയും പുകയും ഉയരുമ്പോൾ വീടുകളിലും . സ്ക്കൂളിലും മെല്ലാം വാതിലും ജനലുകളും അടച്ച് കഴിയേണ്ട അവസ്ഥയിൽ ആണ്.
പൊടിയും പുകയും ഏൽക്കുന്നവർക്ക് പുകച്ചിലും ശരീരക്ഷീണവും. ചൊറിച്ചിലു ഉണ്ടാക്കുന്നതായി സമീപ വാസികൾ പറഞ്ഞു. തിരവധി തവണ പഞ്ചായത്ത് . ആർ ഡി ഒ. പൊലുവിഷൻ കൺട്രോൾ ബോർഡ്. ഡി എം ഒ എന്നിവർക്ക് 100 ൽ അധികം ആൾക്കാർ ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് പരാതി തൽകിക്കഴിഞ്ഞു. രാത്രി സമയങ്ങളിൽ ഫാക്ടറിയിൽ നിന്ന് ഉയരുന്ന ശബ്ദം മൂലം സമീപമ വാസികൾക്ക് കിടന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്നും നാട്ടുകാർ പറഞ്ഞു. ഇവിടെ ജീവിക്കുവാനുള്ള അവകാശം നേടിയെടുക്കുന്നതിനായി ജനകീയ സമരത്തിന് ഒരുങ്ങുകയാണ് സമീപ വാസികൾ . എന്നാൽ, നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് കമ്പനി മാനേജ്മെൻ്റിനെ സമീപിച്ചെങ്കിലും ഇവർ മറുപടി പറയാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.