80 വയസ്സുള്ള ശോശാമ്മയെയും ബേബിയമ്മയെയും അമ്മിണിമാരെയുമുൾപ്പെടെ കുടുംബശ്രീ അംഗങ്ങളെ ഒരു വർഷമായി യോഗ പരിശീലിപ്പിച്ച ഡോക്ടറെ ആദരിച്ച് കുടുംബശ്രീയും യോഗ കൂട്ടായ്മയും

പനച്ചിക്കാട് : യോഗയ്ക്കു മുൻപിൽ ഏതു പ്രായവും വഴങ്ങും എന്നു തെളിയിച്ചു പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ഹൈ സ്കൂൾ വാർഡ്. എഴുപത്തിയഞ്ചും എൺപതും എൺപത്തിമൂന്നും വയസുള്ള വയോജനങ്ങൾ വരെ യോഗയുടെ മഹത്വമെന്താണെന്നറിഞ്ഞ് പരിശീലനത്തിനെത്തിയപ്പോൾ പരിശീലകയായി അവർക്കൊപ്പം കൂടിയതാണ് ആയുഷ് ഗ്രാമം പദ്ധതിയുടെ യോഗ ട്രെയ്നർ ഡോ. ധന്യാദാസും . പാറപ്പുറം അങ്കണവാടിയിലെ സാംസ്കാരിക നിലയത്തിലാണ് ഒരു വർഷത്തിലധികമായി യോഗ പരിശീലനം നടന്നത്. ഡോ. ധന്യ അവധിയെടുത്ത് പോകുന്നുവെന്നറിഞ്ഞപ്പോൾ മുതൽ യോഗ ഗ്രൂപ്പംഗങ്ങൾ എല്ലാവരും വിഷമത്തിലാണ്.

Advertisements

പഞ്ചായത്ത്തല യോഗ ക്ലബ്ബ് രൂപീകരണ യോഗത്തിൽ ഡോ. ധന്യാദാസിനെ മെമന്റോ നൽകി യോഗ ഗ്രൂപ്പ് അംഗങ്ങൾ ആദരിച്ചു. യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നിർവ്വഹിച്ചു . ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജീനാ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഡോൺ ഏബ്രഹാം , പുതിയതായി ചാർജെടുത്ത യോഗ ഇൻസ്ട്രക്ടർ ഡോ.കെ ആർ അഖിലേഷ് , കുടുംബ ശ്രീ എ ഡി എസ് പ്രസിഡന്റ് പി എം ഗീതാകുമാരി , എ ഡി എസ് സെക്രട്ടറി ഷൈനി ബിനു കുടുംബാരോഗ്യ കേന്ദ്രം ലേഡി ഹെൽത്ത് ഇൻസ്പെക്ടർ രമാദേവി , കാരുണ്യ വയോജന വേദി പ്രസിഡന്റ് അമ്മിണി വാവ എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles