കുമാരനല്ലൂർ ദേവീവിലാസം സ്‌കൂളിലെ കുട്ടികൾക്ക് ആവേശമായി ജാഗ്രതാ ന്യൂസ് ലൈവിന്റെ ട്രാഫിക് ബോധവത്കരണ ക്ലാസ് : ഉദാഹരണ സഹിതം ഗതാഗത നിയമങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

കോട്ടയം: മോട്ടോർ വാഹന വകുപ്പും ജാഗ്രതാ ന്യൂസ് ലൈവും ചേർന്ന് കുമാരനല്ലൂർ ദേവീവിലാസം സ്‌കൂളിലെ വിദ്യാത്ഥികൾക്കായി നടത്തിയ ട്രാഫിക് ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് ആവേശമായി. ട്രാഫിക് നിയമങ്ങളും , നിയമ ലംഘനങ്ങളും ഉദാഹരണ വീഡിയോ സഹിതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചത് ക്ലാസിലെ വേറിട്ട അനുഭവമായി. 

Advertisements

ജാഗ്രതാ ന്യൂസ് ലൈവിന്റെ പബ്ലിക്ക് റിലേഷൻ സാമൂഹിക അവബോധ വിഭാഗമായ സ്പാർക്ക് മീഡിയ സൊലൂഷ്യൻസിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആശാകുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസി.മോട്ടോർ വെഹിക്കിൾ ഇൻസെപ്ക്ടർ ജോർജ് വർഗീസ് ക്ലാസ് എടുത്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുജിത്ത് സെബാസ്റ്റിയൻ , എസ് സജിത്ത് എന്നിവർ ആശംസ അർപ്പിച്ചു. കുമാരനല്ലൂർ ദേവീവിലാസം സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എൻ സുധാകുമാരി അധ്യക്ഷത വഹിച്ചു. ജാഗ്രതാ ന്യൂസ് ലൈവിനൊപ്പം തെള്ളകം മാതാ ആശുപത്രിയും, ബൈജൂസ് ട്യൂഷൻ സെന്ററും, അഭയ ഫ്യൂണറൽ സർവീസും ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. 

Hot Topics

Related Articles