അപകടത്തിലേയ്ക്ക് തല നീട്ടി കോട്ടയം നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റിലെ ഫ്യൂസ്; പോസ്റ്റിൽ നിന്ന് വേർപ്പെട്ട് ഫ്യൂസും ലൈനും നിൽക്കുന്നത് നിരവധി വിദ്യാർത്ഥികൾ എത്തുന്ന ബസ് സ്റ്റോപ്പിൽ

കോട്ടയം: അപകടത്തിലേയ്ക്ക് തല നീട്ടി കോട്ടയം നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റിലെ ഫ്യൂസും വയറും. നഗരമധ്യത്തിൽ അനുപമ തീയറ്ററിനു മുന്നിലാണ് അപകടത്തിലേയ്ക്ക് പോസ്റ്റിലെ വയറുകൾ നീണ്ടു നിൽക്കുന്നത്. മൂന്നു ദിവസത്തോളമായി ഈ വൈദ്യുതി പോസ്റ്റുകൾ അപകടകരമായി നിൽക്കുകയാണ്. അനുപമ തീയറ്ററിന് എതിർവശത്ത് മാർക്കറ്റിനുള്ളിലേയ്ക്കു പ്രവേശിക്കുന്ന റോഡിലാണ് അപകടകരമായ രീതിയിൽ പോസ്റ്റിൽ നിന്നും ഫ്യൂസും വയറും നീണ്ടു നിൽക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ ദിവസങ്ങളോളമായി കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ എത്തുന്ന ബസ് സ്റ്റോപ്പാണ് ഇതിനു സമീപത്തുള്ളത്. ഈ സ്റ്റോപ്പിലാണ് ഇത്തരത്തിൽ അപകടകരമായി വൈദ്യുതി ലൈനും ഫ്യൂസും നിൽക്കുന്നത്. ഈ സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Advertisements

Hot Topics

Related Articles