കോട്ടയം: പള്ളിക്കത്തോട് ഇളമ്പള്ളിയിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ലോട്ടറി വിൽപ്പനക്കാരിയായ അമ്മയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് സ്്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അതികിൽ തന്നെ മകനുമുണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ ലഹരി മരുന്ന് വ്യാപനം വ്യാപകമാകുന്നതും ഇത്തരം കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതും ഞെട്ടലോടെയാണ് ആളുകൾ കാണുന്നത്. പൊലീസ് ലഹരിയ്‌ക്കെതിരെ കാര്ക്ഷമമായി ഇടപെടൽ നടത്തുമ്പോഴാണ് വീടിനുള്ളിൽ അമ്മാർ പോലും സുരക്ഷിതമല്ലാത്ത സാഹചര്യം ഉയരുന്നത്. ഈ സാഹചര്യത്തിൽ ലഹരി പരിശോധന കർശനമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 23 കാരനായ അരവിന്ദ് നേരത്തെ തന്നെ ലഹരിയ്ക്ക് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.