കോട്ടയം നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ബാറിൽ സംഘർഷം; ഇതര സംസ്ഥാന തൊഴിലാളികളും ബാർ ജീവനക്കാരും ഏറ്റുമുട്ടി; തൊടുപുഴ സ്വദേശിയായ ബാർ ജീവനക്കാരനു തലയ്ക്ക് പരിക്കേറ്റു

കോട്ടയം: നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ബാറിൽ സംഘർഷം. ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ ബാറിലെ ഒരു ജീവനക്കാരന് പരിക്ക്. തൊടുപുഴ സ്വദേശി സിജോ മാത്യുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ നേപ്പാൾ സ്വദേശിയും ബാർ ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് ബാർ ജീവനക്കാർ നേപ്പാൾ സ്വദേശിയെ ആക്രമിച്ചു. ഇയാളുടെ പ്രത്യാക്രമണത്തിലാണ് സിജോയുടെ തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. മുൻപും അഞ്ജലി പാർക്ക് ബാറിൽ അക്രമ സംഭവങ്ങൾ പതിവാണ്. നേരത്തെ ഇവിടെ വച്ച് ബാർ ജീവനക്കാർ രണ്ടു യുവാക്കളെ മർദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ ബാർ ജീവനക്കാരുടെ മർദനത്തിൽ മിഡാസ് സ്റ്റാഫിനും മർദനമേറ്റിട്ടുണ്ട്.

Advertisements

Hot Topics

Related Articles