കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലക്കവല,വട്ടോലി, എൻ ബി എ പൌഡർ കോട്ടിങ്,ടോംസ് പൈപ്പ്, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറകളുടെ പരിധിയിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള , ഉദിക്കൽ, ബി. എസ്. എൻ.എൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ലൗലിലാൻഡ് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ്: പാറമ്പുഴ, മഞ്ചാടി, ചീനിക്കുഴി, പൊയ്കമഠം ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ പയസ് മൗണ്ട് ചർച്ച് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തലയാഴം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കോലോത്തുകരി, അരങ്ങത്തുകരി , കുഴിപ്പടവ്, പോട്ടപറിച്ച കരി , കന്യാകോൺ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടടക്കരി , തോട്ടുങ്കൽ പടവ് , മറ്റം,
കൊടുതുരുത്ത് , പൂവത്തിക്കരി, കോലാമ്പുറത്തു കരി , മുന്നൂറ്റും പടവ് , മാമ്പറ്റത്തറ , അയ്യനാട്ട് പുത്തൻ കരി , വലിയ പുതുക്കരി
കട്ട മട , മറ്റം വിലങ്ങുതറ ,കാക്കമട ടച്ചിങ് എടുക്കുന്നതിനാൽ താഴെപ്പറയുന്ന ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.