കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 12 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 12 ബുധനാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗുഡ് എർത്ത് , മിൽമ , മൈക്രോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ വാഴേമിൽ ഐക്കരത്തോട്, പി ടി എം എസ്, പെരുന്നിലം  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുളിമൂട് പാപ്പാഞ്ചിറ, കേളൻകവല, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ സെമിനാരി, സിങ്കോ ഗാർഡ്, കൈതമറ്റം ,എംആർ ട്രെയിനിങ് സെൻറർ, നവോദയ, രാഷ്ട്രദീപിക, കാഞ്ഞിരത്തുംമൂട്, പേര ചുവട്,ടെക്നിക്കൽ സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഭൂതക്കുഴി ,തീപ്പെട്ടി കമ്പനി എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെയും ,ജനതാ നഗർ, ജനതാ റോഡ്, ബി പി എൽ ടവ്വർ റോഡ് എന്നിവിടങ്ങളിൽ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക, കാക്കാംതോട്, വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles