കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ഏഴ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാംകുറ്റി, എസ് കെ റോഡ്, കാഞ്ഞിരപ്പാല, പാറെപ്പീടിക, മാറിഡം, എല്ലുപൊടി, ചളുക്ക, നഴ്സിംഗ് കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ആനിപ്പടി കെ.എസ്.ആർ.ടി.സി, അരുവിത്തുറ, പേഴുംകാട് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാലൂർ, ആനകുത്തി എന്നീ ട്രാൻസ്ഫോർമകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പല കവല, ഓസ്വാൽ, കുന്നത്തുപടി, പ്രവീൺ റബ്ബർ ട്രാൻസ്ഫോർമറുകളിൽ 10:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള ,കേച്ചമുക്ക്,16-ൽചിറ , ക്ലബ് ജംഗ്ഷൻ,പച്ചിലക്കരി തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടത്താനി, പാലമറ്റം, പെരുംമ്പനച്ചി എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മന്ദിരം ട്രാൻസ്ഫോർമറിൻ്റെ പരിധിൽ രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന പൂവത്തുoമൂട്,നടുക്കുടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട് ,ഡോൺ ബോസ്കോ, ഇഞ്ചക്കാട്ടുകുന്ന് ,മുക്കാട്, പേരച്ചുവട്, ടെക്നിക്കൽ സ്കൂൾ , എസ് ഇ കവല , മേനാശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.