കോട്ടയം : പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അതിഥി തൊഴിലാളി കഞ്ചാവ് മാഫിയ സംഘം അച്ചനെയും മകളെയും അക്രമിച്ചതിൽ പ്രതിക്ഷേധിച്ച് സി പി ഐ പനച്ചിക്കാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി. അടിയന്തിരമായി അഥിതി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപിലാക്കുക പൂവൻതുരുത്തിൽ പോലിസ് എയ്ഡ് പോസ്റ്റ് അനുവദിച്ചു രാത്രികാല പെട്രോളിംഗ് ശക്തമാക്കുക
കഞ്ചാവ് മാഫിയകളെ അമർച്ച ചെയ്യുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനവും യോഗവും. യോഗത്തിൽ സി പി ഐ പനച്ചിക്കാട് ലോക്കൽ സെക്രട്ടറി ജി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മറ്റി അംഗം അഡ്വ.സന്തോഷ് കേശവനാഥ് സി പി ഐ നേതാക്കളായ ജയ് പി.പോൾ കെ പ്രവീൺ ഗ്രാമപഞ്ചായത്ത് മെമ്പർ വാസന്തി സലിം , അഡ്വ രാഘവനാഥ്,പ്രീതി മോൾ എ ആർ ,ബിജു തോമസ്, എ.സി ജോസഫ്, ബാബു , സന്തോഷ് ടി. പി, അനിൽകുമാർ, ഗോപകുമാർ, കെ.ബി കുഞ്ഞുമോൻ, ലാലു, എന്നിവർ സംസാരിച്ചു.