കോട്ടയം : വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ജംഗ്ഷന് സമീപം പനന്താനം വീട്ടിൽ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 07.00 മണിയോടുകൂടി പുതുപ്പള്ളി സ്വദേശിയായ വീട്ടമ്മയെ ഇവരുടെ വീടിന് സമീപം വഴിയിൽ വച്ച് കൈകൊണ്ട് ഇടിക്കുകയും, ഇവരുടെ ദേഹത്ത് പിടിച്ച് മര്യാദലംഘനം നടത്തുകയുമായിരുന്നു. വീട്ടമ്മയുടെ മകൻ യുവാവിന്റെ സ്പീക്കർ എടുത്തു എന്ന് പറഞ്ഞ് മകനെ ഉപദ്രവിക്കാൻ ചെന്ന കാര്യം വീട്ടമ്മ പോലീസിൽ പരാതി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ഉപദ്രവിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുയിരുന്നു. ഇയാൾ വാകത്താനം, ആലുവ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ സുധീരൻ, സി.പി.ഓ മാരായ പ്രതീഷ് രാജ്,അജിത്ത്, വിപിൻ, അരുൺ, അജേഷ്, റെജിമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.