കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാര സമര്‍പ്പണം നടത്തപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വ്യക്തിയെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് അര്‍ഹനായത് കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു തോമസ് ആണ്. കാര്‍ഷിക മേളയുടെ അഞ്ചാം ദിനത്തിലെ സാമൂഹ്യ സമഭാവന ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് മാണി സി. കാപ്പന്‍ എം.എല്‍.എ പുരസ്‌ക്കാരം സമ്മാനിച്ചു. ഇരുപത്തി അയ്യായിരത്തി ഒന്ന് (25001) രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം അതിരൂപത കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക മഹോത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ ചുങ്കം മേഖല കലാപരിപാടികളും ചൂണ്ടയിടീല്‍ മത്സരവും ‘റിഥം’ ഫ്യൂഷന്‍ ഡാന്‍സ് മത്സരവും മായാമോഹിനി സാരി ഉടുപ്പിക്കല്‍ മത്സരവും സൈനിക മാന്ത്രികന്‍ മജീഷ്യന്‍ മാനൂര്‍ രാജേഷ് നയിക്കുന്ന തിരുവനന്തപുരം വിസ്മയ വിഷന്റെ ഇല്യൂഷന്‍ വിസ്മയ മാജിക് ഷോയും നടത്തപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേളയുടെ ആറാം ദിനം ശനിയാഴ്ച സ്വാശ്രയ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.00 ന് മലങ്കര മേഖല കലാപരിപാടികള്‍ നടത്തപ്പെടും.
12.30 ന് നടത്തപ്പെടുന്ന കാര്‍ഷിക പ്രശ്‌നോത്തരിയ്ക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കും. 1 മണിയ്ക്ക് ടപ്പിയോക്ക ഒച്ച് റേയ്‌സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എല്‍.എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, തൃശ്ശൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫന്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ പ്രീത പോള്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പടത്ത്മലയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ്, അപ്‌നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് ‘ചൈതന്യ ശ്രീമാന്‍’ പുരുഷ കേസരി മത്സരവും, 5.30 ന് കോട്ടയം ബി.സി.എം കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും നടത്തപ്പെടും, 6.45 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് ഹംഗാമ നൈറ്റും അരങ്ങേറും.