കോട്ടയം : കോട്ടയം ചങ്ങനാശേരിയിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി പെരുന്ന അക്ഷരാ നഗർ ഭാഗത്ത് പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ (പാമ്പാടി എസ്.എൻ പുരം ചാത്തനാപതാൽ ഭാഗത്ത് ഇപ്പോൾ താമസം) ദിൽജിത്ത് (31) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ചങ്ങനാശ്ശേരി,കോട്ടയം വെസ്റ്റ്, എടത്വാ എന്നീ സ്റ്റേഷൻ പരിധിയിൽ അടിപിടി, കവർച്ച, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത് തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.