കാട്ടിക്കുന്ന്: ചെമ്പ് കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനു കൊടിയേറി. ഇന്ന് വൈകുന്നേരം 7.30നും 8.30നും മധ്യേ ബ്രഹ്മശ്രീ വൈക്കശേരി സുരേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. ഉത്സവ കൊടിയേറ്റിനു മുന്നോടിയായി ഇന്ന് രാവിലെ 10.30ന് ആരോഗ്യ സെമിനാർ കാലടി ശ്രീകൃഷ്ണമഠാധിപതി ദക്ഷിണാമൂർത്തി ഉദ്ഘാടനം ചെയ്തു. ജീവൻ്റെ നിലനിൽപിന് വെള്ളത്തിൻ്റെ അനിവാര്യത എന്ന വിഷയത്തിൽ ഹൃദ്രോഗ വിദഗ്ധൻ ഡോ. രാജു കടമ്പാട്ട് ക്ലാസ് നയിച്ചു. തുടർന്ന് മഹാപ്രസാദ ഊട്ടിൻ്റെ ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ബാല നിർവഹിച്ചു.
നാളെ ഒൻപതിന് പാൽക്കാവടി നിറക്കൽ,11ന് പാൽക്കാവടി അഭിഷേകം.ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം അഞ്ചിന് ഭസ്മക്കാവടി അഭിഷേകം.23ന് രാവിലെ 11ന് കാർഷിക സെമിനാർ കൃഷി വിദഗ്ധൻ എം.എസ്.നാസർ ക്ലാസ് നയിക്കും. 24ന് രാവിലെ 10.30ന് വ്യവസായ സംരംഭങ്ങൾ, സഹായങ്ങൾ സാധ്യതകൾ കെ.കെ. രാജേഷ് ക്ലാസ് നയിക്കും.25ന് രാവിലെ 10.30ന് ചാക്യാർകൂർത്ത്. വൈകുന്നേരം 6.30ന് മഹാഘോഷയാത്ര.26ന് അഞ്ചിനും ആറിനും മധ്യേ തിരു ആറാട്ട്. ഉത്സവ പരിപാടികൾക്ക് ശാഖ പ്രസിഡൻ്റ് വി.പി. പവിത്രൻ, ശാഖ സെക്രട്ടറി കെ.കെ. ബിജു കരിപ്പുറത്ത്, വൈസ്പ്രസിഡൻ്റ് ദേവരാജൻ കൊച്ചുമഠം, സുനിൽ കരിപ്പുറത്ത്, വനിതാ സംഘം പ്രസിഡൻ്റ് ബിനുഷാജി, സെക്രട്ടറി രമവിജയൻ തുടങ്ങിയവർ നേതൃത്വം നൽകും.