ഏറ്റുമാനൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയവ്യാപാരി ദിനം ആചരിച്ചു. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ ചേമ്പര്‍ പ്രസിഡന്റ് എന്‍. പി. തോമസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് വ്യാപാര ഭവന് ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു. ദുരന്തത്തില്‍പ്പെട്ട വയനാട്ടിലെ ജനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ട്രേഡ് ലൈസന്‍സ് ഫീസ്, തൊഴില്‍ക്ക
രം, കെട്ടിട നികുതി എന്നിവയിലെ വര്‍ധനവ് മൂലം വ്യാപാരികള്‍ ഒന്നടങ്കം കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ ചെറുകിട വ്യാപാര മേഖലയെ നിലനിര്‍ത്തുന്നതിന് ഭരണ നേതൃത്വങ്ങള്‍ നയപരിപാടികള്‍ തിരുത്തുവാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച ആലോപന കള്‍ക്കും ചര്‍ച്ചകള്‍ക്കും മെച്ചപ്പെട്ട ഉപഭോക്തൃസേവനത്തിനും വേണ്ടിയാണ് ദേശീയവ്യാപാരി ദിനാചരണമെന്നും യോഗം അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപാര വ്യവസായ മേഖലയില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ വിദഗ്ദരുടെ നേത്യത്വത്തില്‍ പഠന ക്ലാസ്സും നടത്തി. യോഗത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നേതാക്കളായ എം. എന്‍. സജി മുരിങ്ങയില്‍, രാജു താര, ടി.എം. യാക്കൂബ്, വി.എം. മാത്യു. പി.സി. സുരേഷ്, എ.കെ. സാബു, വനിതാ വിംഗ് പ്രതിനിധികളായ നിര്‍മ്മല ജോഷി, എ എന്‍ ജമിനി, അമ്മിണി ലക്ഷ്മണന് തുടങ്ങിയവര്‍സംസാരിച്ചു.