കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 22 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക , കണ്ണാടിപ്പാറ, കൊറ്റമംഗലം, ശിവാജി നഗർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം , മോർക്കാട് , മാടേകാട്, മുട്ടും പുറം ,190, നടുവിലക്കരി , ചാർത്താലിൽ , നാലു തോട് , വാരിക്കാട് , തെക്കേകോൺ , വടക്കേകോൺ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി , മധുരം ചേരിക്കടവ് , വെട്ടിക്കൽ, ക്രിസ്റ്റീൻ, ഞാറയ്ക്കൽ, പൊൻപള്ളി, പി.ബി. ടവർ ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എടനാട്ടുപാടി, മഴുവഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 3:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുരുവിക്കാട്,ചേലമറ്റം പടി,കൊല്ലംപറമ്പ്, കാളച്ചന്ത ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മതുമൂല ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും ഉദയഗിരി, പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.