കൂരോപ്പട : കായിക മേഖലയ്ക്ക് ഉണർവ്വേകാൻ അന്താരാഷ്ട്ര നിലവാരമുള്ള ടർഫ് കോർട്ട് നിർമ്മിക്കാൻ ചാണ്ടി ഉമ്മൻ എം.എൽ.എ രംഗത്ത്. കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂരിലാണ് ഉമ്മൻ ചാണ്ടി ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള സ്പോർട്ട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ മുൻകൈ എടുത്ത് ടർഫ് കോർട്ട് നിർമ്മിക്കുന്നത്. കോർട്ടിന്റെ നിർമ്മാണോദ്ഘാടനം മറിയാമ്മ ഉമ്മൻ നിർവ്വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ, കെ.എസ്.യു നേതാവ് നുസൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ രാജു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, അഡ്വ. സിബി ചേനപ്പാടി, മറിയം ഉമ്മൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്ധ്യാ സുരേഷ്, ആശ്രയ ഭാരവാഹികളായ മനോജ് പി നായർ , അമ്പിളി മാത്യൂ, റ്റി.എസ് ഉണ്ണികൃഷ്ണൻ നായർ, ബോബൻ താന്നിവേലിൽ, റിച്ചു പൈലിത്താനം, കെ.എൻ ഹരിഹരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് നേതാവ് ചാമക്കാലായിൽ കെ.എൻ ഹരിഹരൻ നായർ സൗജന്യമായി നൽകിയ 30 സെന്റ് സ്ഥലത്താണ് ടർഫ് കോർട്ട് നിർമ്മിക്കുന്നത്. ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള യുവാക്കളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കോർട്ടിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.