കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 22 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറയ്ക്കൽ , പൊൻപള്ളി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുളങ്ങരപ്പടി, മാവേലിപ്പാടം, ഇടത്തറക്കടവ് , ചൂരനോലി എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെയും ഉണ്ടക്കുരിശ്, ചേന്നമറ്റം, തെങ്ങണാ, പി എച്ച് സി പുതുച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പാറാവേലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, തൃക്കോം ടെംപിൾ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും, ഇരുപതിൽചിറ ഭാഗത്ത് രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലം പുരയിടം, കരിപ്പത്തികണ്ടം, ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂവൻ തുരുത്ത് ഇൻഡസ്ട്രയിൽ എസ്റ്റേറ്റ് ഭാഗത്ത് നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാന്മല ജംഗ്ഷൻ, ആശുപത്രി, പാറയിൽ, കണ്ണംകുളം എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.