കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 19 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, വൈദ്യുതി ഭവൻ, മാർക്കറ്റിൻ്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 6.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, സംഗീത, മാക്സ്, ഇടിമണ്ണിക്കൽ, കാവാലം കോംപ്ലക്സ്, സിൽക്ക് കേന്ദ്ര, മാലി, ട്രെൻഡ്സ്, വാണി, പഞ്ചവടി, പി.എം.ജെ കോംപ്ലക്സ്, മാരുതി, ഡോക്ടേഴ്സ് ടവർ, ഡിവിഷൻ ഓഫീസ്, കെ. എസ്. ആർ. ടിസി, വെയർ ഹൗസ്,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
Advertisements