കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 31 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊരിക്കരി,തേവർകരി എന്നി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ടിക്കൽ സെക്ഷനിലെ കേരളാ ബാങ്ക് ട്രാൻസ്ഫോർമറിനു കീഴിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പതിയപ്പള്ളി ഈസ്റ്റ്, പതിയപ്പള്ളി വെസ്റ്റ്, ക്നാനായ ചർച്ച് എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽഉച്ചക്ക് 2മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട്, ആൻസ്, കെ എഫ് സി എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം, മംഗലം , മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കാർഡിഫ് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, ആക്കാംകുന്ന്, പാലക്കലോടിപ്പടി, കൊച്ചുമറ്റം, തച്ചുകുന്ന്, പുതുപ്പള്ളി ചിറ, കൈതമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എസ് എൻ കോളേജ്, മലങ്കര, പൂജ, ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.