കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ ഇനി മൂന്ന് കന്യാസ്ത്രീകൾ മാത്രം, ആഹാരത്തിനുപോലും ബുദ്ധിമുട്ടുണ്ടെന്ന് സൂചന തിരിഞ്ഞുനോക്കാതെ സഭാനേത്വത്യം

കുറവിലങ്ങാട് : ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തന്നെ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ട കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റർ അനുപമ ഉൾപ്പെടെ മൂന്നുപേർ സഭാവസ്ത്രം ഉപേക്ഷിച്ചതോടെ കുറവിലങ്ങാട് നാടുകുന്ന് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ പരാതിക്കാരിയും മറ്റ് രണ്ടുപേരും ഒറ്റപ്പെട്ട അവസ്ഥയിൽ.

Advertisements

ഇവരുടെ ജീവിതമാർഗവും ഇല്ലാതായെന്ന് സൂചന ആറ് പേരുണ്ടായിരുന്ന മഠത്തിലെ അനുപമ, നീന റോസ്, ജോസഫൈൻ എന്നീ കന്യാസ്ത്രീകളാണ് സഭാവസ്ത്രം ഉപേക്ഷിച്ചത്. നിലവിൽ പരാതിക്കാരിയും. സിസ്റ്റർമാരായ ആൽഫി, അൻസിറ്റ എന്നിവർ മാത്രമേ ഇവിടെയുള്ളൂ. കേസ് തുടങ്ങിയ നാൾമുതൽ ഏർപ്പെടുത്തിയ പോലീസ് സുരക്ഷ തുടരുന്നുണ്ട്.
കേസ് ഉണ്ടായതുമുതൽ നിത്യച്ചെലവിനുള്ള പണം മുടങ്ങിയതിനാൽ മൂന്നുപേരും ബുദ്ധിമുട്ടുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില ദിവസങ്ങളിൽ ആഹാരത്തിനുപോലും ബുദ്ധിമുട്ടുണ്ടെന്നാണ് സൂചന. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ നരകയാതനയിലാണ് ഇവരെന്നും ആഭിമുഖ്യമുള്ളവർ പറയുന്നു. മഠത്തിന്റെ സ്ഥലത്ത് കോഴിയെ വളർത്തിയും ചെറിയ കൃഷി നടത്തിയുമാണ് അംഗങ്ങൾ കഴിഞ്ഞിരുന്നത് ഇത് ഇവരിൽ കടുത്ത മാനസികസമ്മർദ്ദത്തിലുമാക്കി. ഇതോടെയാണ് മൂന്നുപേർ മഠം വിട്ടതെന്ന് ഇവരോട് അടുപ്പമുള്ളവർ പറയുന്നു.

മൂന്നുപേരും സ്വന്തംവീടുകളിലേക്കാണ് പോയത്. മഠം വിടുന്ന കാര്യം ജലന്ധർ രൂപതയെയും കോൺവെന്റ് അധികൃതരെയും അറിയിച്ചിരുന്നെന്നാണ് വിവരം. ജലന്ധർ രൂപതാ അധികൃതർ ഒരു വട്ടം മഠത്തിലെത്തി സംസാരിച്ചെന്നും ‘സേവ് അവർ സിസ്റ്റേഴ്‌സ് ‘കൂട്ടായ്മ പ്രതിനിധികൾ പറയുന്നു. അതേസമയം ഇതുസംബന്ധിച്ചു പ്രതികരിക്കാൻ മഠത്തിലെ നിലവിലുള്ള കന്യാസ്ത്രീകൾ തയ്യാറായില്ല.

Hot Topics

Related Articles