കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിലെ  എട്ടുനോമ്പ് തിരുനാളിന്  കൊടിയേറി

കുറവിലങ്ങാട് : മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദൈ​​വാ​ല​യത്തിലെ മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പ് തിരുനാളിന് ഇന്ന് രാവിലെ കൊടിയേറി. രാവിലെ 6.30ന് ഫാ പോൾ കുന്നുംപുറത്ത്, ഫാ ജോർജ് വടയാറ്റുകുഴി,  ഫാ ജോസഫ് മണിയഞ്ചിറ, ഫാ ആന്റണി വാഴക്കാലയിൽ, ഫാ അഗസ്റ്റിൻ മേച്ചേരിൽ, പള്ളി ട്രസ്റ്റി പ്ര​ഫ. വി.​ജെ. അ​ല​ക്‌​സാ​ണ്ട​ർ മ​ണ​ക്കാ​ട്ട് വാ​ഴ​പ്പറ​മ്പി​ൽ, ദേവാലയശുശ്രൂഷി ബേബി ജോസഫ് വെടിയഞ്ചേരി, ഇടവകജനം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ  ആർച്ചുപ്രീസ്റ്റ് റവ ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റി. 

Advertisements

മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പ് ആചരണം ഇന്ന് ആരംഭിച്ചു…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. എട്ടുനോമ്പിലെ തിങ്കൾ,ചൊവ്വ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 5.30, 6 .30, 7.30 10.00, വൈകുന്നേരം 5.00 എന്നീ സമയങ്ങളിൽ പരിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ് 

വൈകുന്നേരം 5.00  മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണം.

സപ്തംബർ 6-ാം തീയതി (ആദ്യവെള്ളി) യിലെ  വിശുദ്ധ കുർബാനയുടെ സമയം രാവിലെ 4.30, 5.30, 6.30, 7.30, 8.30, 9.30, 10.45 ഉച്ചയ്ക്ക് 12.00 ഉച്ചകഴിഞ്ഞ് 2.30, 4.00, 5.30, 8.00 എന്നീ  സമയങ്ങളിൽ. 

വൈകുന്നേരം  6.30ന് ജപമാലപ്രദക്ഷിണവും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 5 -ാം തീയതി വ്യാഴാഴ്ച സൗഖ്യദിനമായി ആചരിക്കുന്നു.  

അന്നേദിവസം രാവിലെ 10.00 മണിയുടെ വിശുദ്ധ കുർബാന രോഗികൾക്ക് വേണ്ടിയുള്ളതാണ് വൃദ്ധജനങ്ങൾക്കും വേണ്ടിയുള്ളതാണ്. 

സെപ്റ്റംബർ 8 -ാം തീയതി (അടുത്ത ഞായറാഴ്ച) മാതാവിന്റെ ജനനതിരുനാളാണ്. 

രാവിലെ 5.30, 7.00, 8.45 ,10 .30 വൈകുന്നേരം 4.30 എന്നീ സമയങ്ങളിൽ പരിശുദ്ധ കുർബാന.

രാവിലെ 10.30 ന്റെ പരിശുദ്ധ കുർബാന മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ. രാവിലെ 10.30 ന്റെ വി. കുർബാനയ്ക്കുശേഷം മേരി നാമധാരി സംഗമവും. 

തുടർന്ന് എകെസിസി  കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്ന് 

മേരി നാമധാരികൾ ആയിട്ടുള്ളവർ അന്നേദിവസം നേർച്ചയായി 21 കള്ളപ്പം ദേവാലയത്തിൽ സമർപ്പിക്കും. 

വൈകുന്നേരം 4.30ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ജപമാല പ്രദക്ഷിണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.