കോട്ടയം മീനടത്ത് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ 

കോട്ടയം: നാല് ദിവസം മുൻപ് മീനടത്ത് നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് അന്നമ്മ എബ്രഹാം ദമ്പതികളുടെ മകൻ അനീഷിൻ്റെ ( 40) മൃതദേഹമാണ് കണ്ടെത്തിയത്. മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് അനീഷിനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അനീഷ് വീട്ടിൽ നിന്നും പുറത്തേ്ക്ക് പോകുകയായിരുന്നു. തുടർന്ന് വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles