രാഹുലും പ്രിയങ്കയും ഭയക്കുന്നു : യുപിയിൽ മത്സരിക്കാൻ ധാരണയായില്ല : കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം 

ലഖ്നൗ : ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കാൻ ഭയന്ന് രാഹുല്‍ഗാന്ധിയും പ്രിയങ്കയും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് ഇതിനാലാണെന്നാണ് റിപ്പോർട്ട്.ഇവിടങ്ങളില്‍ ആരെല്ലാം സ്ഥാനാർത്ഥിയാവണമെന്നതില്‍ പാർട്ടിയില്‍ കടുത്ത ആശയക്കുഴപ്പമുണ്ടെന്ന് സൂചനയുണ്ട്. മത്സരിക്കാനില്ലെന്നും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്. സോണിയാ ഗാന്ധി ആരോഗ്യ കാരണങ്ങളാല്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമായോടെ സോണിയയുടെ സിറ്റിംഗ് സീറ്റായ റായ്‌ബറേലിയില്‍ മകള്‍ പ്രിയങ്ക അരങ്ങേറ്റ മത്സരത്തിനിറ

Advertisements

ങ്ങുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തന്നെ സൂചിപ്പിച്ചിരുന്നു. 2006 മുതല്‍ സോണിയ ലോക്‌സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നു. നിലവില്‍ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. 2019-ല്‍ രാഹുല്‍ സിറ്റിംഗ് സീറ്റായ അമേഠിയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് തോറ്റപ്പോഴും ഉത്തർപ്രദേശിലെ പാർട്ടിയുടെ ഏക സീറ്റ് റായ്‌ബറേലിയായിരുന്നു.1950 മുതല്‍ കോണ്‍ഗ്രസിനെ തുണയ്‌ക്കുന്ന മണ്ഡലം പ്രിയങ്കയുടെ അരങ്ങേറ്റ മത്സരത്തിന് അനുയോജ്യമാണെന്നും പാർട്ടി കരുതിരുന്നു. സോണിയ്‌ക്കായി പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ പരിചയവും പ്രിയങ്കയ്ക്ക് ഗ്രേസ്‌മാർക്കായി പാർട്ടി കണ്ടു. .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായി മത്സരിക്കും. അസാം, ആൻഡമാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്‌നാട്, യു.പി, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലെ 46 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സിക്കിം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 18 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ് വിജയ് സിംഗ് മദ്ധ്യപ്രദേശിലെ രാജ്ഗഢ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. തമിഴ്നാട്ടില്‍ കാർത്തി ചിദംബരം (ശിവഗംഗ), മാണിക്കം ടാഗോർ (വിരുദ്‌നഗർ), എസ്.ജോതിമണി (കരൂർ) എന്നിവർ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേർന്ന ഡാനിഷ് അലിക്ക് 2019ല്‍ ബി.എസ്.പി ബാനറില്‍ ജയിച്ച ഉത്തർപ്രദേശിലെ അംറോഹ നല്‍കി. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം തള്ളിയാണ് നീക്കം.

സംസ്ഥാനത്തെ സഹാറൻപൂരില്‍ ഇമ്രാൻ മസൂദും കാണ്‍പൂരില്‍ അലോക് മിശ്രയും ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറില്‍ വീരേന്ദർ റാവത്തുമാണ് സ്ഥാനാർത്ഥികള്‍. രാജസ്ഥാനിലെ നാഗൗർ മണ്ഡലം ഹനുമാൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്കായി ഒഴിച്ചിട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബി.ജെ.പിയുടെ നിതിൻ ഗഡ്‌കരിയുടെ എതിരാളി വികാസ് താക്കറെയാണ്. മറ്റ് പ്രധാന സ്ഥാനാർത്ഥികള്‍: വിജയ് വസന്ത്(കന്യാകുമാരി), ഡോ. എം.കെ.വിഷ്‌ണു പ്രസാദ് (ഗൂഡല്ലൂർ), കെ.ഗോപിനാഥ് (കൃഷ്‌ണഗിരി), ശശികാന്ത് സെന്തില്‍ (തിരുവള്ളൂർ). 2009ല്‍ സമാജ് വാദി പാർട്ടിയിലൂടെയാണ് അജയ് റായ് വാരാണസിയില്‍ മത്സരിക്കാൻ തുടങ്ങിയത്. 2012ല്‍ കോണ്‍ഗ്രസില്‍ ചേർന്നു. നരേന്ദ്രമോദി ജയിച്ച 2014, 2019 തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.