കോട്ടയം: കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയ്ക്കു സമീപത്ത് മാലിന്യങ്ങൾക്ക് തീ പിടിച്ചു. ജില്ലാ ട്രഷററിയുടെ സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്തെ ട്രാൻസ്ഫോമറിനു ചുവട്ടിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു തീപിടുത്തം. കളക്ടറേറ്റ് വളപ്പിലാണ് ട്രഷറി സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ വിതരണം ചെയ്യുന്ന മുദ്രപത്രങ്ങൾ സൂക്ഷിക്കുന്നത് സ്റ്റാമ്പ് ഡിപ്പോയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ മുദ്രപത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്താണ് തീ പിടുത്തം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീ പിടിച്ച മാലിന്യങ്ങൾക്കു സമീപത്തായി ട്രാൻസ്ഫോമറും, കളക്ടറേറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡും ഉണ്ട്. ട്രാൻസ്ഫോമറിലേയ്ക്കു തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടായേനെ. മുൻപും സമാന രീതിയിൽ ട്രാൻസ്ഫോമറിനും മാലിന്യത്തിനും ഇവിടെ തീ പിടിച്ചിട്ടുണ്ട്.