കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മലേപ്പറമ്പ്, മഞ്ചാടിക്കര, വാര്യത്തു കുളം, വാര്യർ സമാജം, കാർത്തിക, കാക്കാം തോട്, വട്ടപ്പള്ളിഅമ്മൻ കോവിൽ , വെജിറ്റബിൾ മാർക്കറ്റ്, വൈ എം എസ് , വാണി ഗ്രൗണ്ട്, വണ്ടിപ്പേട്ട 1;2; , പറാൽ പള്ളി, പറാൽ എസ് എൻ ഡി പി, പാലക്കളം, കുമരങ്കരി , കൊട്ടാരം, മോനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയ കൊട്ടാരം, കൊച്ചുകൊട്ടാരം, മനക്കുന്ന്, കപ്പലിക്കുന്ന്, തോടനാൽ എന്നീ ഭാഗങ്ങളിൽ രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി സെക്ഷനിൽ ഈസ്റ്റ് വെസ്റ്റ്, കുതിരപ്പടി ടവർ, വൈദ്യരുപടി, സെന്റ്മേരിസ്, കളംപാട്ടുചിറ, സി. കെ ബേബി -1 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പതിനഞ്ച്ൽ കടവ്, ഭാമശ്ശേരി, ഭഗീരഥ, പാണൻ പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിപ്പള്ളി, പുത്തെൻതോടു, ഇരവീശ്വരം എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകുന്നേരം 5-30 വരെ ഭാഗീകാമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂതിരി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദേവപ്രഭ ട്രാൻസ്ഫോർമറിന് കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ നെല്ലിയാനി, അനിച്ചുവട് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൂര്യക്കവല, എൻ എസ് എസ്, കുട്ടാമ്പുറം എന്നീ ഭാഗങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, തൃക്കോം ടെംപിൾ,ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും , തൃക്കോം എൽ പി.എസ് , ഓട്ടപുന്നക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധി യിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും, സി എസ് ഐ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാൽക്കവല ദാമോദരൻ പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി ഭാഗികമായി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാങ്കാല, ചക്രത്തിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.