കോട്ടയം : ജില്ലയിൽ നാല് ദിവസങ്ങളിലായി മീൻ മാർക്കററുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. നാല് ദിവസങ്ങളായി നടന്ന പരിശോധനയിൽ 250 കിലോയിലധികം പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
Advertisements
ജില്ലയിൽ തുടർച്ചയായി നാല് ദിവസമായി മാർക്കറ്റുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, പായിപ്പാട്, കോട്ടയം മാർക്കറ്റുകളിലായാണ് പരിശോധന നടത്തിയത്. ഫിഷറീസ്, ഫുഡ് ആൻഡ് സേഫ്റ്റി, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. വരും ദിവസങ്ങളിലും ജില്ലയിൽ സംയുക്ത പരിശോധന നടത്തുമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.