കോട്ടയം നഗരമധ്യത്തിൽ പിങ്ക് പൊലീസിന്റെ സദാചാര ഗുണ്ടായിസം: പട്ടാപ്പകൽ സഹോദരങ്ങളെ തടഞ്ഞ് നിർത്തി പിങ്ക് സംഘത്തിന്റെ ചോദ്യം ചെയ്യൽ : വിട്ടയച്ചത് കുടുബ ഫോട്ടോ കാട്ടിയ ശേഷം

ജാഗ്രതാ ന്യൂസ്
സ്പെഷ്യൽ സ്റ്റോറി

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ പട്ടാപ്പകൽ സഹോദരങ്ങളെ തടഞ്ഞ് നിർത്തി പിങ്ക് പൊലീസിന്റെ സദാചാര ഗുണ്ടായിസം. മോശമായ ഭാഷയിൽ ചോദ്യം ചെയ്യുകയും കുട്ടികളോട് മോശമായി പ്രതികരിക്കുകയും ചെയ്തതായും പരാതി. കോട്ടയം മലയാള മനോരമ ഓഫിസിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പതിനഞ്ച് മിനിറ്റോളം കുട്ടികളെ തടഞ്ഞ് വച്ച പിങ്ക് പൊലീസ് സംഘം , കുടുംബ ഫോട്ടോ കാണിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.

Advertisements

ശനിയാഴ്ച ഉച്ചയ്ക്ക് 11.30 ഓടെ കോട്ടയം നഗരമധ്യത്തിൽ മലയാള മനോരമ ഓഫിസിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു മൂലവട്ടം സ്വദേശികളായ സഹോദരങ്ങൾ. ഈ സമയം ഇവരുടെ അടുത്ത് കൂടി പിങ്ക് പൊലീസിന്റെ വാഹനം കടന്ന് പോയി. ഇരുവരും നിൽക്കുന്നതിന്റെ അൽപ്പം മുന്നിലായി വാഹനം നിർത്തിയ പിങ്ക് പൊലീസ് സംഘം തിരികെ നടന്ന് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് , നാട്ടുകാർ നോക്കി നിൽക്കെ പെൺകുട്ടിയോട് – രണ്ടും കൂടി എവിടെ കറങ്ങിയിട്ട് വരികയാണ് – എന്ന് ചോദിച്ചു. ഞങ്ങൾ ജോയ് മാളിൽ പോകുകയാണെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതോടെ , – രണ്ടിനെയും കാണാൻ തീരെ ചെറുതാണല്ലോ – എന്ന് അശ്ലീല ഭാവം കലർത്തി പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചു.

ചോദ്യത്തിലെ അസ്വാഭാവികത മനസിലായ പെൺകുട്ടി, ഞാൻ ഇവന്റെ പെങ്ങളാണ് എന്ന് മറുപടി നൽകി. എന്നാൽ ഈ മറുപടി ബോധ്യമാകാത്ത രീതിയിൽ ചേഷ്ഠ കാണിച്ചായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പ്രതികരണം. ഇതോടെ , തങ്ങളുടെ കുടുംബ ഫോട്ടോ കാട്ടാമെന്നായി പെൺകുട്ടി. കുട്ടി തന്റെ മൊബൈലിൽ സഹോദരനും മാതാപിതാക്കൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ കാട്ടിയ ശേഷമാണ് പിങ്ക് പൊലീസ് സംഘം മടങ്ങിയത്.

നഗര മധ്യത്തിലെ ബസ് സ്റ്റോപ്പിൽ പരസ്യമായി ഒന്നിച്ച് നിന്ന സഹോദരങ്ങൾക്ക് നേരെയാണ് പൊലീസിന്റെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. നടു റോഡിൽ ഈ കുട്ടികൾ അൽപ നേരമെങ്കിലും അപമാനിതരായി. പൊലീസിന് സംശയാസ്പദമായി തോന്നുന്ന ആരെയും ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും , കുട്ടികളെ ചോദ്യം ചെയ്യാൻ മോശം ഭാഷ ഉപയോഗിച്ചതാണ് പരാതിയ്ക്ക് ഇടയാക്കിയത്. അസ്വാഭാവികമല്ലാത്ത സാഹചര്യമായിട്ട് പോലും പെൺകുട്ടിയെയും സഹോദരനെയും തടഞ്ഞ് വച്ച പിങ്ക് പൊലീസിനെതിരെ നിയമ നടപടികൾക്ക് ആലോചിക്കുകയാണ് കുടുംബം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.