ക്രൈം ഡെസ്ക്
കോട്ടയം: പാലാ മേലുകാവ് കടന്നാട്ടിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചതായാണ് സംശയിക്കുന്നത്. ഭാര്യയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും ഭർത്താവിനെ വീടിനു പിന്നിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പത്തു വയസുള്ള കുട്ടി സ്കൂളിൽ പോയ സമയത്താണ് അതിക്രൂരമായ കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. മേലുകാവ് കടനാട് കാവുകണ്ടം കനങ്കൊമ്പിൽ റോയി (55) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ജാൻസിയെ (50) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് രണ്ടു പേരുടെയും മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി രണ്ടു പേരും നേരിട്ടിരുന്നതായി വിവരമുണ്ട്. സംഭവം അറിഞ്ഞ് മേലുകാവ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
പാലാ മേലുകാവ് കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചതെന്ന് സൂചന; കൊലപാതകം പത്തു വയസുള്ള കുട്ടി സ്കൂളിൽ പോയ സമയത്ത്
Advertisements