കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന   വേലംകുളം ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  പന്തത്തല, മലയക്കാവ്, എംഎൽഎ റോഡ്, മീനച്ചിൽ ചർച്ച്, മീനച്ചിൽ കാവ്, കുമ്പാനി, മൂലേത്തുണ്ടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂന്നാനി, കവീക്കുന്ന്, ചീരാo കുഴി, കൊച്ചിടപ്പാടി, കരുണ എന്നിവിടങ്ങളിൽ  രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം അമ്പലം, ദേവപ്രഭ ,പാലാഴി, മക്രോണി, കീഴാറ്റുകുന്ന് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുംകുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട്, പുലിക്കുഴി, മിഷൻപള്ളി, ചേട്ടിശ്ശേരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കണിപറമ്പ്, കണ്ണാടിപ്പാറ, മഞ്ഞാമറ്റം, മുക്കംകുടി, ചെന്നാമറ്റം ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര , കാഞ്ഞിരം ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിലും കവണാറ്റിൻകര, ബാങ്ക് പടി ,ചക്രം പടി, എസ് എൻ കോളേജ് ,പള്ളിച്ചിറ എന്നീ സ്ഥലങ്ങളിലും  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുംപള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലിക്കൽ, പുലിമല എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി  മുടങ്ങും.

Advertisements

Hot Topics

Related Articles