രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര ഉൽസവം മാർച്ച് 11 മുതൽ 

പാലാ : നാലമ്പലങ്ങളിൽ പ്രസിദ്ധമായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം     മാർച്ച് 11 ആരംഭിച് 18ന് ആറാട്ടോടുകൂടി സമാപിക്കും. മാർച്ച് 11ന് രാവിലെ എട്ടിന് കൊടിക്കുറ സമർപ്പണം, 10 മണിക്ക്  കളഭാഭിഷേകം വൈകിട്ട് ആറിന് സ്പെഷ്യൽ പഞ്ചവാദ്യം, 6.30ന് ദീപാരാധന, ഏഴുമണിക്ക് മഹാകവി രാമപുരത്ത് വാര്യർ നൃത്താവിഷ്കാരം, 8 മണിക്ക് തൃക്കൊടിയേറ്റ്,തന്ത്രിമുഖ്യൻ കുരുപ്പക്കാട്ടു ഇല്ലത്ത് നാരായണൻ നമ്പൂതിരിയും മേൽശാന്തി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയും  കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിക്കും.  

Advertisements

മാർച്ച് 12 മുതൽ 17 വരെ തീയതികളിൽ  ഉത്സവ ബലിദർശനം ഉണ്ടായിരിക്കും. എല്ലാദിവസവും പ്രസാദമൂട്ട് ഉണ്ടായിരിക്കും. തിരുവരങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മാർച്ച് 18 ശനിയാഴ്ച ആറാട്ട് ദിവസം രാവിലെ 10 മുതൽ ശീവേലി. മേള ചക്രവർത്തി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ 60ൽ പരം കലാകാരന്മാർ അണിനിരക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളവും ഇതിനോടനുബന്ധിച്ച് നടക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 30ന് ആറാട്ട് സദ്യ. വൈകിട്ട് നാലുമണിക്ക് അമനകര ശ്രീ ഭാരത സ്വാമി ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്. 7.30ന് ആറാട്ട് എതിരേൽപ്പ്.വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ ക്ഷേത്രം മാനേജർ രഘു കുന്നൂർ മന, ട്രെസ്റ്റി അഡ്വക്കറ്റ് എ.ആർ ബുദ്ധൻ, ടി കെ രവീന്ദ്രൻ ആചാരി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles