കൂട്ടിക്കലിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ്; മുണ്ടക്കയത്തു നിന്നും 20 ലിറ്റർ ചാരായവും, 155 ലിറ്റർ കോടയും എക്‌സൈസ് സംഘം പിടിച്ചെടുത്തു

കോട്ടയം: കൂട്ടിക്കലിൽ ഓണക്കാലത്തിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 20 ലിറ്റർ കോടയും 155 ലിറ്റർ കോടയും പിടിച്ചെടുത്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൂട്ടിക്കൽ മലയോര മേഘലയിൽ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് റെയ്്ഡി നടത്തിയത്.

Advertisements

കാഞ്ഞിരപ്പള്ളി എക്‌സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വല്ലീറ്റ കരയിൽ വല്ലീറ്റ-പുതുവൽ ഭാഗത്ത് കൂട്ടിക്കൽ പഞ്ചായത്ത് മുണ്ടമറ്റത്തിൽ വീട്ടിൽ ശശികുമാറിന്റെ വീടിനു സമീപത്ത് വച്ചിരുന്ന കോടയും ചാരായവുമാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളി താലൂക്കിൽമുണ്ടക്കയം കരയിൽ വല്ലീറ്റ കരയിൽ മുണ്ടമറ്റത്തിൽ വീട്ടിൽ കേശവൻ മകൻ ശശികുമാർ – നെ പ്രതിയാക്കി കേസെടുത്തു.പ്രിവന്റീവ് ഓഫീസർ മനോജ്, സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് കുമാർ ,നൗഫൽ, എക്‌സൈസ് ഡ്രൈവർ മധു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles