പ്രമുഖ അഭിഭാഷകൻ അഡ്വ. ലാസർ വടക്കൻ്റെ അഭിഭാഷകവൃത്തിയിലെ സുവർണ്ണ ജൂബിലി ആഘോഷം നടത്തി

കോട്ടയം : കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ അഡ്വ. ലാസർ വടക്കൻ അഭിഭാഷകവൃത്തിയിലെ സുവർണ്ണ ജൂബിലി ആഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോട്ടയം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.സജി കൊടുവത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി ജെ.നാസർ ആമുഖ പ്രസംഗവും കേരള അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.ഗോപാലകൃഷ്ണകുറുപ്പ് മുഖ്യ പ്രസംഗവും നടത്തി.അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., അഡ്വ.എം.എസ്.കരുണാകരൻ, കോട്ടയം ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ.ഭാഗ്യം കൊടുവത്ത് എന്നിവർ ആശംസ അർപ്പിച്ചു.

Advertisements

ജൂനിയേഴ്സ് അടക്കം നിരവധി സംഘടനകൾ അഡ്വ. ലാസർ വടക്കന് ഉപഹാരങ്ങൾ സമർപ്പിച്ചു. അഡ്വ. ലാസർ വടക്കൻ മറുപടി പ്രസംഗം നടത്തി.കോട്ടയം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.മുഹമ്മദ് നിസാർ സ്വാഗതവും അഡ്വ.ശാന്താറാം റോയി തോളൂർ കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles