കടുത്തുരുത്തി: മധ്യകേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പൂഴിക്കോലിൽ തങ്കപ്പന് പണിതു കൊടുക്കുന്ന വീടിൻ്റെ കട്ടിളവെപ്പ് നടന്നു. ചെയർമാൻ ജോർജ്ജ് കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ കട്ടിള വെയ്പ്പ് കർമ്മം നിർവ്വഹിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായ തങ്കപ്പൻ തെങ്ങിൽ നിന്ന് വീണ് നട്ടെല്ലിനും കാലിനും പരിക്കേറ്റ് കിടപ്പിലായതോടെ രണ്ടു കുട്ടികൾ ഉൾപ്പെടെ പട്ടിണിയിലാവുകയായിരുന്നു. സമീപവാസികളുടെ സഹായത്തോടെയാണ് ഇവർ ഭക്ഷണം കഴിച്ചു പോന്നിരുന്നത്. ഈ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജോർജ് കുളങ്ങര വീട് നിർമ്മാണം ഏറ്റെടുത്തത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കമ്പനി വൈസ് ചെയർമാൻ മനോജ്, കൺവീനർ വി.എ. മാത്യു, ജയൻ മൂർക്കാട്ടിൽ, ബൈജു ചെത്തു കുന്നേൽ, തങ്കപ്പന്റെ കുടുംബാഗങ്ങൾ, പ്രോജക്ട് കോ ഓഡിനേറ്റർ രാജു തെക്കേക്കാല എന്നിവർ പങ്കെടുത്തു.