സംസ്ഥാന വനമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; കോട്ടയത്തിന് അഭിമാനമായി സിഎംഎസ് കോളേജ്

കോട്ടയം : പ്രകൃതിസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന രീതിയില്‍ നടത്തുന്ന പ്രവര്‍ത്തതനങ്ങള്‍ വിലയിരുത്തി ജില്ലാടിസ്ഥാനത്തില്‍ വനം വകുപ്പ് നല്‍കുന്ന 2024-25 വര്‍ഷത്തെ വനമിത്ര അവാര്‍ഡുകള്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. 25,000/ രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പ്രസ്തുത പുരസ്‌കാരം.ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ, കര്‍ഷകര്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.ഓരോ ജില്ലയിലും ഒരു വര്‍ഷം ഒരു അവാര്‍ഡ് മാത്രമാണ് നല്‍കി വരുന്നത്. കാവ് സംരക്ഷണം, കണ്ടല്‍ക്കാട് സംരക്ഷണം, ഔഷധ സസ്യങ്ങളുടെ സംരക്ഷണവും – പരിപാലനവും, കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം മുതലായവ പ്രധാന പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു.ഓരോ വര്‍ഷവും വനമിത്ര അവാര്‍ഡിനായി ജില്ലാടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സംസ്ഥാനതല വിദഗ്ധ സമിതി വരെ പരിശോധിച്ചാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍ താഴെ പറയുന്നവരാണ്.

Advertisements

തിരുവനന്തപുരം -ഷാജു. വി, നാല്‍പമരം, കാരേറ്റ്, കല്ലറ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലം -എസ്. സരസ്വതി അമ്മ, കലീലില്‍ വീട്, പുതുക്കാട്, ചവറ

പത്തനംതിട്ട-പ്രിന്‍സിപ്പൾ, എസ്.എ.എസ്.എസ്, എസ്.എന്‍.ഡി.പി. യോഗം കോളേജ്, കോന്നി

ആലപ്പുഴ-വാണി. വി, പാല്‍ക്കുളങ്ങര, ദാനപാടി, ഹരിപ്പാട്

കോട്ടയം സി .എം.എസ് കോളേജ്, കോട്ടയം

എറണാകുളം-സിന്ധു പി, മാതൃഭൂമി റീജണല്‍ മാനേജര്‍, കൊച്ചി

തൃശൂര്‍-ഷീബ രാധാകൃഷ്ണന്‍, വൃന്ദാവനം, തൃശ്ശൂര്‍.

പാലക്കാട്-കെ.പി.മുരളീധരന്‍, വെള്ളേരി മഠം, പട്ടാമ്പി.

മലപ്പുറം-മുഹമ്മദ് അബ്ദുസമദ് കെ.പി, കുരിയാട്ട്പുത്തന്‍പുരയ്ക്കല്‍ വീട്, പട്ടിക്കാട്, മലപ്പുറം

വയനാട്-ശശീന്ദ്രന്‍, ശ്യാം ഫാംസ്, തെക്കുംതറ, വെങ്ങാനപ്പള്ളി, വയനാട്

കോഴിക്കോട്ദേവിക ദീപക്, ന്യൂ ബസാര്‍, വേങ്ങേരി, കോഴിക്കോട്

കണ്ണൂര്‍-പി.വി.ദാസന്‍, അക്ഷര, മുണ്ടല്ലൂര്‍, കണ്ണൂര്‍.

കാസര്‍ഗോഡ്-സാവിത്രി എം, അധ്യാപിക, യു.പി.സ്‌കൂള്‍, മുള്ളേരിയ, കാസര്‍ഗോഡ്

2024-25 വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ മത്സരാധിഷ്ഠിതമായ അപേക്ഷ ലഭ്യമാകാത്തതിനാല്‍ അവാര്‍ഡ് നല്‍കിയിട്ടില്ല.

Hot Topics

Related Articles