ഏറ്റുമാനൂർ : കോട്ടയം ഏറ്റുമാനൂരിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ച് അപകടം. ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. അകടത്തിൽ ഒരാൾക്ക് പരിക്ക്.ഏറ്റുമാനൂർ ബൈപ്പാസിലെ സർവീസ് സെന്ററിൽ സർവീസ് ചെയ്യാനെത്തിയ സ്കോഡ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എയർപോർട്ടിൽ നിന്ന് മടങ്ങി വരികയായിരുന്ന തിരുവല്ല സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സഫാരി കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്കോഡ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സഫാരി കാർ ബൈപ്പാസ് റോഡിൽ രണ്ടുതവണ മറിഞ്ഞു. ഈ സമയം മറ്റ് വാഹനങ്ങൾ ഇതുവഴി വരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.സഫാരി കാർ ഓടിച്ചിരുന്നയാൾക്ക് കൈക്ക് സാരമായി പരിക്കേറ്റു.വയല സ്വദേശി മാത്യു ഉമ്മന്റെ സ്കോഡ കാറിലാണ് സഫാരി കാർ ഇടിച്ചത്. ഇടിയുടെ ശക്തിയിൽ മാത്യുവിന്റെ തല കാറിന്റെ മുകളിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട കാർ റോഡിന്റെ നടുവിൽ കിടന്നതിനാൽ ബൈപ്പാസ് റോഡിൽ വലിയ ഗതാഗഗത തടസ്സമുണ്ടായി. വിവരമറിഞ്ഞെത്തിയ ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.