ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം : കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്

കോട്ടയം : ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമവും നേതൃയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടന ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ പ്രാണവായുവാണന്നും ഭരണഘടനയെ ഞെരിച്ച് ഇല്ലാതാക്കുന്ന സർക്കാർ ഇന്ത്യൻ സങ്കല്പത്തെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡൻ്റ് എം.ഗൗരിശങ്കർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ജിന്റോ ടോമി, ജോർജ് പായിസ്, ജില്ലാ വൈസ് പ്രസിഡന്റുമാർ,അനൂപ് അബൂബക്കർ, സന്ധ്യ സതീഷ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എം നൈസാം, ജില്ലാ ഭാരവാഹികൾ സോബിച്ചൻ കണ്ണമ്പള്ളി, റിച്ചി സാം ലൂക്കോസ്, വിഷ്ണു വിജയൻ,മെർളി ടോം, ഷെഹീം, അനു എം എ, വിപിൻ അതിരമ്പുഴ,അജയകുമാർ, ആരോമൽനാഥ എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles