കോട്ടയം : വെള്ളൂർ പഞ്ചായത്തിൽ മഴക്കാലം പൂർവ്വ പകർച്ചവ്യാധി പ്രവർത്തനങ്ങൾക്ക് തുടക്കമായി.പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രികരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും ജലജേന്യരോഗ പ്രതിരോധ പ്രവർത്തനങ്ങൾ, എല്ലാ ജലസ്രോതസുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തും,കുടിവെള്ള സാമ്പിൾ പരിശോധന ശക്തമാക്കും.ഭക്ഷണ,പാനിയ ശാലകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി,നിയമ നടപടി സ്വീകരിക്കും.കൊതുക് വളരുന്ന സാഹചര്യം സൃഷ്ട്ടിചിരിക്കുന്ന റബ്ബർ തോട്ടങ്ങൾ,സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരിൽ നിന്നു ഫൈൻ ഈടാക്കും.ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൾപ്പെന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ ഫൈൻ ഈടാക്കും.
ജലസ്രോതസുകൾ മലിനമാക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ അടച്ചു പൂട്ടി, നടപടി സ്വീകരിക്കും.എല്ലാ ഭാവനങ്ങളിലും ബോധവൽക്കരണ മാർഗ്ഗ രേഖ വിതരണം ചെയ്യും.പഞ്ചായത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും ഹരിത ചട്ടം പാലിച്ചു,ലൈസൻസ് നിർബന്ധമാക്കി.പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സോണിക കെ എൻ നിർവ്വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ഷാജിമോൻ വിഷയാഅവതരണം നടത്തി.വൈസ് പ്രസിഡന്റ് രാധാമണി മോഹനൻ, വാർഡ് മെമ്പർമാരായ, ലിസി സണ്ണി, ശ്യാംകുമാർ കുര്യാക്കോസ് തോട്ടത്തിൽ, നിയാസ്, ബേബി പൂച്ച കണ്ടം, സുമ തോമസ്, മിനി ശിവൻ ജെ എച് ഐമാരായ ശ്രീജിത്ത് എം എസ്, ദിനേശ് പി കെ, എന്നിവർ പ്രസംഗിച്ചു.ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ ആശ പ്രവർത്തകർ, തൊഴിൽ ഉറപ്പു തൊഴിലാളികൾ, ഹരിതകർമ്മ പ്രവർത്തകർ, വ്യാപാരികൾ എന്നിവർ ശുചീകാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.