കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നാലെ കോട്ടയം മാങ്ങാനത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട കാറും ചർച്ചയാകുന്നു. ഒക്ടോബർ 19 നാണ് കോട്ടയം മാങ്ങാനത്ത് ദുരൂഹ സാഹചര്യത്തിൽ ഇന്നോവ കാർ കണ്ടത്. ഇതു സംബന്ധിച്ചു കുട്ടികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുട്ടികൾ വിവരം പൊലീസിൽ അറിയിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. കൊട്ടാരക്കരയിൽ അബിഗേൽ സാറ റെജി എന്ന പെൺകുട്ടിയെ കാണാതായതിനു പിന്നാലെയാണ് മാങ്ങാനത്ത് എത്തിയ കാറും ചർച്ചയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 19 ന് മാങ്ങാനത്തായിരുന്നു സംഭവം ഉണ്ടായത്. മാങ്ങാനം സ്കൂളിനു സമീപത്തായിരുന്നു കാർ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. കാറിനുള്ളിൽ ഒരു സ്ത്രീയും പുരുഷന്മാരും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളുടെ സമീപം കാർ നിർത്തിയ ശേഷം കയറിയാൽ വീട്ടിൽ ഇറക്കിത്തരാമെന്നു കുട്ടികളോട് കാറിനുള്ളിലുണ്ടായിരുന്നവർ പറഞ്ഞതായാണ് നാട്ടുകാർ പറയുന്നത്. സ്കൂളിൽ നിന്നും വീട്ടിലേയ്ക്കു പോകുകയായിരുന്ന പെൺകുട്ടിയോട് അച്ഛൻ ഓഫിസിലല്ലേ വീട്ടിലെത്തിക്കാമെന്നു കാറിലുണ്ടായിരുന്ന സംഘം അറിയിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ ഭയന്ന് പോയ കുട്ടി സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല ദിവസങ്ങളിലും ഇത്തരത്തിൽ സമാന രീതിയിൽ കാർ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകളും പരിശോധിച്ചിരുന്നു. സംഭവം ഈസ്റ്റ് പൊലീസിൽ അറിയിച്ചതായി നാട്ടുകാരും പറയുന്നു.