കോട്ടയം : മണർകാട് ഓൾഡ് എം സി റോഡിൽ ബജിക്കട തീവച്ച് നശിപ്പിച്ചതായി പരാതി. തമിഴ്നാട് സ്വദേശി ശിവയുടെ ഉടമസ്ഥതയിലുള്ള ബജിക്കടയാണ് രാവിലെ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കടയിൽ എത്തിയ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരാണ് കട കത്തിയ വിവരം അറിഞത്. തുടർന്ന് ഇവർ വിവരം കട ഉടമ ആയ ശിവയെ വിവരം അറിയിച്ചു. ശിവ മണർകാട് പൊലീസിൽ പരാതി നൽകി. ശിവയുടെ ഭാര്യയും സഹോദരനും ചേർന്നാണ് ഇവിടെ കട നടത്തുന്നത്. 20 വർഷമായി ശിവ മണർകാട് പ്രദേശത്ത് ചായക്കച്ചവടം നടത്തുന്നുണ്ട്. കട കത്തിയതോടെ ഇവരുടെ ഉപജീവന മാർഗം ആണ് ഇല്ലാതായത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.
Advertisements


